42കാരിയായ സുസ്മിത സെന്‍ വിവാഹിതയാകുന്നു; വരന്‍ 27കാരന്‍: വീഡിയോ

single-img
8 November 2018

42കാരിയായ സുസ്മിത സെനും 27കാരനായ റോഹ്മാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ മക്കള്‍ക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

എന്നാല്‍ ഈ വീഡിയോ അവരുടെ പ്രണയം വ്യക്തമാക്കുന്നതാണെന്നാണ് ആരാധകരുടെ അടക്കംപറച്ചില്‍. സുസ്മിതയുടെ ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ ഫാഷന്‍ മോഡലായ രോഹ്മന്‍ ഷാലും എത്തിയിരുന്നു.

റോഹ്മനൊപ്പമുളള ചിത്രങ്ങള്‍ നേരത്തെയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിട്ടുണ്ട്. അതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നത്. ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് ഇവര്‍ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. എന്നാല്‍ സൗഹൃദം പ്രണയമായി മാറിയെന്നാണ് അടക്കം പറച്ചില്‍. അധികം വൈകാതെ 42 കാരിയായ സുസ്മിത വിവാഹം സംബന്ധിച്ച വിവരവും ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് സൂചന.