കെപി എന്നത് ‘കൊലപാതക പൊലീസ്’ എന്ന് വായിക്കണമെന്ന് സുരേഷ് ഗോപി

single-img
8 November 2018

തിരുവനന്തപുരം: കേരള പൊലീസ് (KP) എന്നാല്‍ കൊലപാതക പൊലീസ് എന്ന് വായിക്കേണ്ട അവസ്ഥയാണ് നാട്ടില്‍ നടമാടുന്നതെന്ന് സുരേഷ് ഗോപി എംപി. മരണപ്പെട്ട സനല്‍ കുമാറിന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു എംപി. ഇപ്പോഴുള്ള സംഭവവികാസങ്ങള്‍ എല്ലാം കൂട്ടിവായിക്കുമ്പോള്‍ ബോധപൂര്‍വം പൊലീസ് ഉദ്യോഗസ്ഥന്‍ സനല്‍കുമാറിനെ കൊലപ്പെടുത്തിയതെന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേഷ് ഗോപി ആരോപിച്ചു.

ഇത് കേരളത്തില്‍ നടന്നുവരുന്ന പൊലീസ് നരനായാട്ടിന്റെ തുടര്‍ക്കഥ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനും തന്റെ പ്രസ്ഥാനവും സനല്‍കുമാറിന്റെ കുടുംബത്തിനു നീതി കിട്ടുന്നതു വരെ സജീവമായിത്തന്നെ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.