യുഎയിലെ പ്രവാസികള്‍ സൂക്ഷിക്കുക; സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ 98.5 ലക്ഷം രൂപ പിഴ

single-img
8 November 2018

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷകരമായി സംസാരിക്കുന്നതും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതും കുറ്റകരമാണെന്നു അബുദാബി പൊലീസ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു കടുത്ത ശിക്ഷയാണു യുഎഇ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നത്. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ചു ലക്ഷം ദിര്‍ഹം(98.5 ലക്ഷം രൂപ) പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. മൂന്നുവര്‍ഷംവരെ തടവും അനുഭവിക്കേണ്ടിവരും.

മറ്റൊരാളുടെ നിര്‍ദേശപ്രകാരമാണു പോസ്റ്റിടുന്നതെങ്കില്‍ രണ്ടരലക്ഷം ദിര്‍ഹം പിഴയും ഒരുവര്‍ഷംവരെ തടവുമാണു ശിക്ഷ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ചോ സേവനത്തെക്കുറിച്ചോ മോശമായി ചിത്രീകരിക്കുന്നതും കുറ്റകരമാണെന്നു പൊലീസ് വ്യക്തമാക്കി. സ്വന്തം സ്ഥാനത്തിന്റെയും സ്ഥാപനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും ജനങ്ങളോട് ആദരപൂര്‍വം പെരുമാറണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.