മടക്കിവെക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ച് സാംസംഗ്

single-img
8 November 2018

ഒടിച്ചു മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ച് സാംസംഗ്. ഒരു ടാബിന് തുല്യമായ രീതിയില്‍ മടക്കാന്‍ കഴിയുന്നതാണ് പുതിയ ഡിവൈസ്. ഫോണിന് 7.3 ഇഞ്ചിന്റെ ഇന്റീരിയര്‍ ഡിസ്‌പ്ലേയും 4.5 ഇഞ്ചിന്റെ എക്സ്റ്റീരിയര്‍ ഡിസ്‌പ്ലേയുമാണ് നല്‍കിയിരിക്കുന്നത്.

ഫോണിന്റെ മറ്റു വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. അടുത്ത വര്‍ഷം അദ്യത്തോടെ വിപണിയില്‍ അവതരിപ്പിക്കാനാണ് സാംസംഗ് പദ്ധതിയിടുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് സാംസംഗ് തങ്ങളുടെ പുതിയ ഫോണിനെ പരിചയപ്പെടുത്തിയത്. അടുത്തിടെ ചൈനീസ് കമ്പനിയായ റോയു ടെക്‌നോളജി മടക്കാവുന്ന ഫോണ്‍ പുറത്തിറക്കിയിരുന്നു.

https://www.youtube.com/watch?v=xKZNTyra5ew