ഖത്തറിലുള്ളവര്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം

single-img
8 November 2018

തണുപ്പ് കാലം മുന്നില്‍ കണ്ട് ജനങ്ങള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ഖത്തര്‍ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശം. കഴിഞ്ഞ തണുപ്പ് കാലത്ത് ഖത്തറില്‍ നിരവധി പേര്‍ക്ക് പകര്‍ച്ചവ്യാധികള്‍ ബാധിച്ചിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ഖത്തര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. പകര്‍ച്ചവ്യാധികളുമായി ആശുപത്രിയിലെത്തുന്നവരില്‍ നിന്നും മറ്റ് രോഗികളിലേക്ക് കൂടി രോഗം പടരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ രോഗാവസ്ഥയിലുള്ള മുഴുവന്‍ ആളുകളും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.