എം.ഐ. ഷാനവാസ് എം.പി.യുടെ നില ഗുരുതരം

single-img
8 November 2018

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കോൺഗ്രസ് നേതാവും വയനാട് എം.പി.യുമായ എം.ഐ. ഷാനവാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ചെന്നൈ ക്രോംപേട്ട് ഡോ. റേല ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെന്ററിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മർദ നിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടമാർ അറിയിച്ചു. നവംബർ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. പിന്നീട് ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും അണുബാധയെ തുടർന്ന് തിങ്കളാഴ്ച നില വഷളാകുകയായിരുന്നു. വൃക്കയിലും അണുബാധയുണ്ടായി.