‘സ്വിച്ച് ബൗളിംഗ്’ കണ്ട് അമ്പയര്‍ ഡെഡ്‌ബോള്‍ വിധിച്ചു; ഗ്രൗണ്ടില്‍ ആകെ ‘കണ്‍ഫ്യൂഷന്‍’: വീഡിയോ വൈറല്‍

single-img
8 November 2018

രഞ്ജി ട്രോഫിയിലെ ഒരു മത്സരത്തില്‍ അവിശ്വസനീയമായ ബൗളിംഗ് പരീക്ഷണവുമായി ഒരു ബൗളര്‍. ഇടംകൈയന്‍ ബൗളറായ താരം 360 ഡിഗ്രിയില്‍ കറങ്ങി പന്തെറിഞ്ഞത് ബാറ്റ്‌സ്മാനെ മാത്രമല്ല, അംപയറെയും സ്വന്തം ടീമംഗങ്ങളെ പോലും ഞെട്ടിച്ചു.

എന്നാല്‍ ഉടന്‍ തന്നെ അമ്പയര്‍ ഡെഡ്‌ബോള്‍ വിധിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മറ്റ് താരങ്ങള്‍ രംഗത്തുവന്നെങ്കിലും അമ്പയര്‍ തീരുമാനമൊന്നും മാറ്റിയില്ല. ബൗളിംഗ് ആക്ഷന്‍ നിയമവിരുദ്ധമെന്നായിരുന്നു അമ്പയറുടെ നിലപാട്.

എന്തായാലും ബാറ്റ്‌സ്മാന് അനുകൂലമായി ക്രിക്കറ്റ് നിയമങ്ങള്‍ മാറുന്ന കാലഘട്ടത്തില്‍ ബൗളര്‍മാര്‍ക്കിടയിലും പരീക്ഷണത്തിനാളുണ്ടെന്ന് വ്യക്തമാക്കുകയാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ ബിസിസിഐ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ.