”നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെന്ന് എനിക്കു തോന്നുന്നില്ല, നിങ്ങള്‍ മറ്റെവിടെങ്കിലും പോയി താമസിക്കുന്നതായിരിക്കും നല്ലത്; ആരാധകനോട് കോഹ്ലി: വീഡിയോ

single-img
7 November 2018

കോഹ്‌ലിയുടെ ബാറ്റിങ്ങില്‍ പ്രത്യേകതകളൊന്നും കാണുന്നില്ലെന്നും മറ്റു രാജ്യങ്ങളിലെ ബാറ്റ്‌സ്മാന്‍മാരെയാണ് ഇഷ്ടമെന്നും പറഞ്ഞ ഒരു ക്രിക്കറ്റ് ആരാധകന്റെ കമന്റിന് കോഹ്‌ലി കൊടുത്ത മറുപടി സോഷ്യല്‍ ലോകത്ത് വൈറലാകുന്നു. ”നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെന്ന് എനിക്കു തോന്നുന്നില്ല.

നിങ്ങള്‍ മറ്റെവിടെങ്കിലും പോയി താമസിക്കുന്നതായിരിക്കും നല്ലത്. നമ്മുടെ രാജ്യത്ത് ജീവിച്ചിട്ട് മറ്റൊരു രാജ്യത്തെ സ്‌നേഹിക്കുന്നത് എങ്ങനെയാണ്? എന്നെ ഇഷ്ടപ്പെടാത്തത് എനിക്കു വിഷയമല്ല, പക്ഷേ ഈ രാജ്യത്ത് ജീവിച്ച് മറ്റു രാജ്യത്തെ സ്‌നേഹിക്കുന്നതിനോട് താത്പര്യമില്ല, നിങ്ങളുടെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കൂ”, എന്നായിരുന്നു കോഹ്‌ലിയുടെ മറുപടി.

https://twitter.com/Hramblings/status/1059718366288637953