ബ്രൂവറിയില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണറും: ചെന്നിത്തലയുടെ ആവശ്യം തള്ളി

single-img
7 November 2018

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍ പി. സദാശിവം. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച കത്ത് ഗവര്‍ണര്‍ തള്ളി. വിഷയത്തിലെ ഹൈക്കോടതി നിലപാടു കൂടി കണക്കിലെടുത്താണു ഗവര്‍ണറുടെ തീരുമാനം.

അന്വേഷണം നടത്തേണ്ടതില്ലെന്നു ഹൈക്കോടതി നിലപാടെടുത്തിരുന്നു. നേരത്തേ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് ഗവര്‍ണറെ മൂന്നു തവണ കണ്ടിരുന്നു. ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയത്. ചട്ടം ലംഘിച്ചാണ് ലൈസന്‍സ് നല്‍കിയതെങ്കില്‍ സര്‍ക്കാര്‍ അത് തിരുത്തിയല്ലോ എന്നും കോടതി നിരീക്ഷിച്ചിരുന്നു.