ബാബ രാംദേവ് തുണിക്കച്ചവടവും തുടങ്ങുന്നു

single-img
7 November 2018

യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് വസ്ത്ര വ്യാപാര രംഗത്തേക്ക് ചുവടുവെക്കുന്നു.
പരിധാന്‍ എന്ന ബ്രാന്‍ഡിന് കീഴിലാവും പത്ഞജലിയുടെ വസ്ത്രങ്ങള്‍ വിപണിയിലെത്തുക. ഏകദേശം, 1000 കോടിയുടെ വില്‍പന വസ്ത്ര വ്യാപാര രംഗത്ത് നിന്ന് ഉണ്ടാവുമെന്നാണ് പതഞ്ജലിയുടെ പ്രതീക്ഷ.

ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പരിധാന്‍ എന്നപേരില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 100 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും. 2020 ഓടെ ഫ്രാഞ്ചൈസി മാതൃകയില്‍ 500 ഔട്ട്‌ലെറ്റുകളായി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി. ലൈവ് ഫിറ്റ്, ആസ്ത, സന്‍സ്‌കാര്‍ എന്നീ പേരുകളിലാകും വസ്ത്രങ്ങള്‍ പുറത്തിറക്കുക.

500 മുതല്‍ 2500 വരെ സ്വകയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ളതായിരിക്കും പതഞ്ജലിയുടെ സ്റ്റോറുകളെന്ന് ബാബ രാംദേവ് പറഞ്ഞു. അടുത്ത വര്‍ഷത്തോടെ വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുരുഷന്മാര്‍ക്കുള്ള വസ്ത്രങ്ങളാണ് സന്‍സ്‌കാര്‍ ബ്രാന്‍ഡിന് കീഴിലുള്ളത്. സ്ത്രീകള്‍ക്കുള്ളതാണ് അസ്ത. സ്‌പോര്‍ട്‌സ്, യോഗ വസ്ത്രങ്ങള്‍ക്കാ യാണ് ലിവ്ഫിറ്റ്. പുരുഷന്മാര്‍ക്കുള്ള ജീന്‍സ് 500 രൂപമുതല്‍ ലഭ്യമാകും. ഷേര്‍ട്ടാകട്ടെ 500 മുതല്‍ 1,700 രൂപവരെ വിലവരുന്നതാണ്.