ശസ്ത്രക്രിയയ്ക്കിടയില്‍ ട്യൂമറെന്നു കരുതി ഡോക്ടര്‍ നീക്കം ചെയ്തത് കിഡ്‌നി

single-img
6 November 2018

ഫ്‌ളോറിഡയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് വലിയ അബദ്ധം പറ്റിയത്. ഒരു കാറപകടത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന പുറംവേദനയ്ക്ക് ചികിത്സ തേടിയാണ് 51 കാരിയായ യുവതി വെല്ലിംഗ്ടണ്‍ റീജണല്‍ മെഡിക്കല്‍ സെന്ററില്‍ എത്തിയത്.

യുവതിയെ ചികിത്സിച്ച ഡോക്ടര്‍ അവര്‍ക്ക് ഓര്‍ത്തോപീഡിക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഈ ശസ്ത്രക്രിയയ്ക്കിടയിലാണ് വയറിനു സമീപമല്ലാതെ പെല്‍വിക് ഏരിയയില്‍ കിഡ്‌നി കണ്ടത്. യുവതിയുടെ കിഡ്‌നി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സ്ഥലത്തായിരുന്നു.

സ്‌നാകിങ് റിപ്പോര്‍ട്ടു പരിശോധിക്കാതെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ട്യൂമറിന് സമാനമായ വളര്‍ച്ച കണ്ട കിഡ്‌നി ഉടനടി നീക്കം ചെയ്യുകയായിരുന്നു. പിന്നീടാണ് കിഡ്‌നിയാണെന്നു തിരിച്ചറിഞ്ഞത്. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു.

തന്റേതല്ലാത്ത കുറ്റത്തിന് ഒരു കിഡ്‌നകൊണ്ട് ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരുമെന്നും രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ച് യുവതി കോടതിയില്‍ കേസും ഫയല്‍ ചെയ്തു. നഷ്ടപരിഹാരമായി 500000 അമേരിക്കന്‍ ഡോളര്‍ ആണ് യുവതി ആവശ്യപ്പെട്ടത്. 2016ലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. സെപ്റ്റംബറില്‍ കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു.