ആർത്തവത്തിന്റെ പേരിൽ നിങ്ങൾക്ക് സ്ത്രീകളെ മാറ്റി നിർത്താൻ സാധിക്കില്ല; നടി പാര്‍വതി

single-img
6 November 2018

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകിയ സുപ്രീംകോടതി വിധിക്കൊപ്പമാണു താനെന്ന് നടി പാർവതി. ആർത്തവം അശുദ്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഏറെകാലം ആർത്തവത്തിന്റെ പേരിൽ നിങ്ങൾക്ക് സ്ത്രീകളെ മാറ്റി നിർത്താൻ സാധിക്കില്ല– പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച വിഡിയോ അഭിമുഖത്തിൽ പാര്‍വതി പറഞ്ഞു.

ആർത്തവമുളള ദിവസങ്ങളിൽ അമ്പലത്തിൽ പോകണമെന്ന് തോന്നുണ്ടെങ്കിൽ പോകുക തന്നെ ചെയ്യുമെന്നും വിധിക്കൊപ്പമാണെന്നും പാർവതി പറഞ്ഞു. ഈ അഭിപ്രായത്തിന്റെ പേരിൽ ഞാൻ ക്രൂശിക്കപ്പെട്ടക്കാം. ആണാധികാരം അടിച്ചേൽപ്പിച്ച പ്രവണതകളിൽ കുടുങ്ങി കിടക്കുന്നവരാണ് ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നതെന്നും പാർവതി പറഞ്ഞു.

ചോദ്യങ്ങൾ ചോദിക്കുന്നവരെ കുറ്റക്കാരായാണ് മലയാള സിനിമ മുദ്ര കുത്തുന്നതെന്നും പാർവതി പറഞ്ഞു. അവസരങ്ങൾ ഇല്ലാതായി എന്നതു കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും പാർവതി പറഞ്ഞു. സുരക്ഷിതമായ തൊഴിലിടം ആവശ്യപ്പെട്ടതിന് തൊഴിൽ തന്നെ ഇല്ലാതായി. ഞങ്ങളുടെ അവകാശങ്ങളാണ് ഞങ്ങൾ ചോദിച്ചതെന്നും ആരുടെയും ഒൗദാര്യമല്ലെന്നും പാർവതി പറഞ്ഞു.