പാലക്കാട് നഗരസഭയിലെ അവിശ്വാസം പരാജയപ്പെടുത്താന്‍ ബിജെപി നേതാക്കള്‍ പണവും ജോലിയും വാഗ്ദാനം ചെയ്തു: വെളിപ്പെടുത്തലുമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍

single-img
6 November 2018

പാലക്കാട് നഗരസഭയിലെ അവിശ്വാസം പരാജയപ്പെടുത്താന്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും പണവും ജോലിയും വാഗ്ദാനം ചെയ്തിരുന്നതായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍. നാല് യുഡിഎഫ് കൗണ്‍സിലര്‍മാരാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചത്.

നഗരസഭാ തിരഞ്ഞെടുപ്പില്‍ മുന്‍പ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന അജയ് എന്ന ബിജെപി പ്രവര്‍ത്തകന്‍ പതിനഞ്ചു ലക്ഷം രൂപയും കുടുംബസമേതം കൊടൈക്കനാല്‍ യാത്രയും ജോലിയും മക്കളുടെ വിവാഹചെലവും നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിയിരുന്നതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ. ഭാഗ്യം പറഞ്ഞു.

നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷനും ഫോണ്‍വിളിച്ചിരുന്നതായാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. കോണ്‍ഗ്രസിലെ വി.ശരവണന്‍ രാജിവച്ചതിന് പിന്നില്‍ കോടികളുടെ പണമിടപാട് നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.