‘അടിച്ചു കൊല്ലെടാ അവളെ’; ദര്‍ശനത്തിനെത്തിയ 52 കാരിയെ കൊല്ലാന്‍ ആക്രോശിക്കുന്ന അക്രമിയുടെ വീഡിയോ പുറത്ത്

single-img
6 November 2018

ശബരിമല സന്നിധാനത്ത് എത്തിയ 52 വയസുള്ള തൃശൂര്‍ സ്വദേശിനിയായ സ്ത്രീയെ കൊല്ലാന്‍ ആക്രോശം നടത്തുന്നയളുടെ വീഡിയോ പുറത്ത്. ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് വേണ്ടിയെത്തിയ സ്ത്രീയെയാണ് ‘അടിച്ചു കൊല്ലെടാ അവളെ’ എന്നാക്രോശിച്ച് ആക്രമിക്കാന്‍ ശ്രിമിച്ചത്.

വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. സന്നിധാനത്ത് വാക്കേറ്റവും തര്‍ക്കവുമുണ്ടായി. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ ആക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്. അതിനിടെ അക്രമികള്‍ ലളിതയെ ഉന്തുകയും തള്ളുകയും ചെയ്തു. സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു.

സ്ത്രീകളെ തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറല്‍ എന്നീ വകുപ്പ് പ്രകാരമാണ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പൊലീസ് പറഞ്ഞു.

വീഡിയോ കടപ്പാട്: കൈരളി പീപ്പിള്‍