ജിദ്ദയിൽ മലയാളി യുവാവ് ലിഫ്റ്റ് ദേഹത്തു വീണു മരിച്ചു

single-img
6 November 2018

ജിദ്ദയിൽ മലയാളി യുവാവ് ലിഫ്റ്റ് ദേഹത്തു വീണു മരിച്ചു. മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കൽ ഹാരിസ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ലിഫ്റ്റ് ദേഹത്ത് വീണു തൽക്ഷണം മരിക്കുകയായിരുന്നു. സനാഇയയിൽ സൺടോപ്പ് കമ്പനി ജീവനക്കാരനായിരുന്നു. യൂത്ത് ഇന്ത്യ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു ഹാരിസ്.