ഹെയര്‍ഡൈ പുരട്ടവേ യുവതിയുടെ കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

single-img
6 November 2018

സഹോദരിയുടെ മുടിയില്‍ ഹെയര്‍ഡൈ പുരട്ടികൊടുക്കുന്നതിനിടെ യുവതിയുടെ കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായി പരാതി. ദുബായിലാണ് സംഭവം. യുവതി ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സതേടി. ദുബായിലെ വീടിന് സമീപത്തെ കടയില്‍നിന്നാണ് 29കാരിയായ യുവതി ഹെയര്‍ഡൈ വാങ്ങിയത്.

കൈയുറ ഇടാതെ ഹെയര്‍ഡൈ മുടിയില്‍ പുരട്ടാന്‍ തുടങ്ങിയതാണ് അപകടമായത്. ഹെയര്‍ഡൈ കൈയിലെടുത്ത് സെക്കന്റുകള്‍ക്കകം കൈ ചുവന്ന് തടിച്ച് കുമിളകള്‍ നിറഞ്ഞു. കൈവിരലുകള്‍ നീരുവന്നപോലെ വീര്‍ക്കുകയും ചെയ്തു. ഉടന്‍ത്തന്നെ യുവതി കൈ വൃത്തിയാക്കിയെങ്കിലും പൊള്ളല്‍ കുറഞ്ഞില്ല.

പിന്നീട് നാല് ദിവസത്തിനുശേഷമാണ് യുവതി റാഷിദ് ആശുപത്രിയില്‍ ചികിത്സ തേടിയത്. രാസവസ്തുക്കളില്‍നിന്നുള്ള അലര്‍ജിമൂലം ഗുരുതരാവസ്ഥയിലാണ് അവര്‍ ആശുപത്രിയിലെത്തിയതെന്ന് പ്ലാസ്റ്റിക് സര്‍ജറിവിഭാഗം തലവന്‍ ഡോ. മര്‍വാന്‍ അല്‍ സറൂനി പറഞ്ഞു. പിന്നീട് ഇവരെ ആശുപത്രിയില്‍ കിടത്തി ഘട്ടംഘട്ടമായി ചര്‍മചികിത്സ നല്‍കി. നാല് ദിവസത്തിനുശേഷം യുവതി സുഖംപ്രാപിച്ച് ആശുപത്രി വിട്ടതായി അദ്ദേഹം പറഞ്ഞു.