ഗർഭം അലസിപ്പിക്കാനുളള ശ്രമത്തിനിടെ യുവതി മരിച്ചു; മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച് മുങ്ങിയ കാമുകനെ പൊലീസ് പിടികൂടി

single-img
6 November 2018

കാട്ടിൽ വച്ച് ഗർഭം അലസിപ്പിക്കാനുളള ശ്രമത്തിനിടെ മുസാഫർനഗറിൽ യുവതി മരിച്ചു. സംഭവത്തിൽ കാമുകന്‍ ഹുസൈനെ പൊലീസ് അറസ്റ്റ്ചെയ്തു. സെപ്തംബർ 18ന് മുസാഫർനഗറിനടുത്തുള്ള ഒരു കാട്ടിൽവച്ചാണ് അസ്മിൻ എന്ന യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

കാമുകിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഹുസൈനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞ്. ഏറെനാളായി 18കാരിയായ അസ്മിനുമായി ഹുസൈൻ പ്രണയത്തിലായിരുന്നു. അസ്മിൻ ഹുസൈനിൽ നിന്ന് ഗർഭിണിയായതോടെ ഏതുവിധേനേയും ഗർഭം അലസിപ്പിക്കാനായിരുന്നു ഇരുവരുടെയും ശ്രമം.

ഇരുവരും ചേർന്ന് ഗർഭം അലസിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെ അസ്മിൻ മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം ഹുസൈൻ അടുത്തുള്ള കാട്ടിൽ ഉപേഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സുധീർകുമാർ വ്യക്തമാക്കി. ഇയാൾക്കെതിരെ ഐപിസി 3040-എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.