അക്ഷര ഹാസന്റെ നഗ്നചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വിവാദം

single-img
6 November 2018

കമല്‍ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നതിനെ ചൊല്ലി വിവാദം. ഫോണ്‍ ഹാക്ക് ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് അനുമാനം. അടിവസ്ത്രങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ചോര്‍ന്നത്.

ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയായിരുന്നു. എന്നാല്‍ സൈബര്‍ കുറ്റകൃത്യത്തിനെതിരെ അക്ഷര പൊലീസില്‍ പരാതി നല്‍കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇതിനു മുന്‍പ് ബിക്കിനി അണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തിയിട്ടുളള താരമാണ് അക്ഷരയെന്നും ചോര്‍ന്ന ചിത്രങ്ങള്‍ അത്രയും പ്രധാന്യമേ അര്‍ഹിക്കുന്നേയുളളുവെന്നും എന്നുമുളള അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിരുന്നു.

‘ഷമിതാഭ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അക്ഷര അരങ്ങേറ്റം കുറിക്കുന്നത്. അജിത്ത് നായകനായ വിവേകത്തിലാണ് അക്ഷര അവസാനമായി അഭിനയിച്ചത്.നേരത്തെ നടി ആമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ ക്രൈം സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു.