വിവാഹ വാഗ്ദാനം നിരസിച്ചതിന് അധ്യാപകന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കഴുത്ത് ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ചു

single-img
6 November 2018

ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. റോക് വെല്‍ ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ ശങ്കറാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്. വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചെത്തിയായിരുന്നു അധ്യാപകന്റെ പ്രതികാര നടപടി. വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. അധ്യാപകനെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ച ശേഷം പോലീസിന് കൈമാറി.

പരിക്കേറ്റതിനെതുടര്‍ന്ന് അദ്ദേഹത്തെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അധ്യാപകനും വിദ്യാര്‍ത്ഥിനിയും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.