‘മീ ടൂ’ പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ പുതിയ കുറിപ്പുമായി നടി ശോഭന

single-img
5 November 2018

മീ ടൂ ക്യാമ്പയിന് പിന്തുണയുമായി നടി ശോഭന. തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ശോഭന പിന്തുണയറിയിച്ചത്. ‘അതെ ഞാന്‍ മീ ടൂ ക്യാമ്പയിനെ പിന്തുണയ്ക്കുന്നു. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് അവരുടെ പരാതികള്‍ പറയാനുള്ള ഒരു തുറന്ന വേദിയാണിത്.

ഇത് സ്ത്രീകള്‍ക്ക് നാളെ സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതിനുള്ള ഒരു പടിയാണ്’ ശോഭന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ മീടൂ സംബന്ധിയായ കുറിപ്പ് ഇട്ട് നിമിഷങ്ങള്‍ക്കകം ശോഭന പിന്‍വലിച്ചിരുന്നു. ഇതിന് ശേഷമാണ് വിശദമായ പുതിയ കുറിപ്പ് പുറത്തിറക്കിയത്.

ഇന്നു രാവിലെ ശോഭന ഫെയ്‌സ്ബുക്കില്‍ മീ ടു എന്ന ഹാഷ്ടാഗ് മാത്രം പോസ്റ്റ് ചെയ്തത് പലരെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇതോടെ ‘യാര്‍ അന്ത ശങ്കരന്‍ തമ്പി’ എന്ന് ആളുകള്‍ കമന്റിട്ടു. ഇത്രയും കാലം എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന ചോദ്യങ്ങളും ചിലര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, പോസ്റ്റിന് താഴെ ശോഭനയെ അധിക്ഷേപിക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ അശ്ലീലഭാഷയിലായിരുന്നു ചില കമന്റുകള്‍.