‘ഒരു മുഖ്യമന്ത്രിയെ കഴുത്തറുത്തു കൊന്നാല്‍ പരമാവധി ശിക്ഷയെന്താണ്’; കൊലവിളിയുമായി ബിജെപി ഗ്രൂപ്പ്

single-img
5 November 2018

ശബരിമല വിഷയത്തില്‍ സോഷ്യല്‍മീഡിയ വഴിയുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും വകവെക്കാതെ ബിജെപി പ്രവര്‍ത്തകര്‍. ഭാരതീയ ജനതാ പാര്‍ട്ടി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് രതീഷ് കൊല്ലം എന്നയാള്‍ പരസ്യമായി കൊലവിളി നടത്തിയിരിക്കുന്നത്. ‘ഒരു മുഖ്യമന്ത്രിയെ കഴുത്തറുത്ത് കൊന്നാല്‍ കിട്ടാവുന്ന പരമാവധി ശിക്ഷ എന്താണ്, ജീവപര്യന്തമോ തൂക്കുകയറോ?’ എന്നാണ് ഇയാള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.