യുഎഇയിലെ പ്രവാസികള്‍ ജാഗ്രതൈ!: അനുമതിയില്ലാതെ ചിത്രം പകര്‍ത്തിയാല്‍ അഴിയെണ്ണേണ്ടി വരും

single-img
5 November 2018

അബുദാബിയില്‍ വ്യക്തികളുടെ ചിത്രം, ശബ്ദം എന്നിവ അനുമതിയില്ലാതെ പകര്‍ത്തുന്നതിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തി. ഒന്നരലക്ഷം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ആറു മാസം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. വ്യക്തികളുടെ ഫോണ്‍വിളി ചോര്‍ത്തിയാലും സമാനശിക്ഷ ലഭിക്കും. അനുമതിയില്ലാതെ ചിത്രം പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലാണ് ശിക്ഷ കടുപ്പിച്ചത്.