ആകാശത്തു വെച്ച് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി ഒരു വിമാനം തകര്‍ന്നുവീണു

single-img
5 November 2018

കാനഡയിലെ ഒട്ടാവയില്‍ പറക്കലിനിടെ കൂട്ടിയിടിച്ച് വിമാനം തകര്‍ന്നുവീണു. ഒട്ടാവയില്‍ നിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറ് മക് ഗീ സൈഡ് റോഡിലാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്. പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന സെസ്‌ന വിമാനവും രണ്ട് യാത്രക്കാരുമായി പോയ 11 സീറ്റുകളുള്ള ചെറു യാത്രാ വിമാനവുമാണ് കൂട്ടിയിടിച്ചത്.

തകര്‍ന്ന് വീണ വിമാനത്തിന്റെ പൈലറ്റ് മരിച്ചതായി അധികൃതര്‍ അറിയിച്ചു. കൂട്ടിയിടിച്ച വിമാനം ഒട്ടാവയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷിതമായി താഴെ ഇറക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കാനഡ വക്താവ് അറിയിച്ചു. കാര്‍പ്പില്‍ ഒരുമാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിമാനാപകടമാണിത്. ഒക്ടോബറില്‍ ചെറുവിമാനം റോഡില്‍ തകര്‍ന്നുവീണ് പൈലറ്റിന് ഗുരുതര പരിക്കേറ്റിരുന്നു.