നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന നീണ്ടുപോയി; കലിപൂണ്ട യാത്രക്കാരന്‍ ബാഗില്‍ ബോംബെന്ന് കള്ളംപറഞ്ഞു; ഒടുവില്‍ ഒമാനിലെ പ്രവാസി മലയാളി അറസ്റ്റില്‍

single-img
5 November 2018

നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ ബോംബെന്ന് പറഞ്ഞ യാത്രക്കാരന്‍ അറസ്റ്റില്‍. ചേര്‍ത്തല വയലാര്‍ സ്വദേശി സുഭാഷാണ് അറസ്റ്റിലായത്. നെടുമ്പാശേരിയില്‍ നിന്ന് ഒമാനിലേക്ക് പോകാനെത്തിയതായിരുന്നു സുഭാഷ്.

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന നീണ്ടുപോയതില്‍ അതൃപ്തനായാണ് ബാഗില്‍ ബോംബാണെന്ന് സുഭാഷ് പറഞ്ഞത്. മദ്യലഹരിയിലായിരുന്ന സുഭാഷിനെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

കേസെടുത്ത പൊലീസ്, സുഭാഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്ത് വരികയാണ് സുഭാഷ്. അവധി കഴിഞ്ഞ് തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.