പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഎമ്മില്‍ ചേര്‍ന്നു

single-img
5 November 2018

ശബരിമല വിഷയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ടയില്‍ ഇരുപാര്‍ട്ടികളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. ഏനാദിമംഗലത്തുനിന്നും മെഴുവേലിയില്‍ നിന്നും 70 പേരാണ് സി.പി..എമ്മില്‍ ചേര്‍ന്നത്.

കുന്നിട ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഹാരമണിയിച്ച് പുതുതായി വന്നവരെ സ്വീകരിച്ചു. മെഴുവേലിയില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രവര്‍ത്തകരെ മാല ചാര്‍ത്തി സ്വീകരിച്ചു.

ബിജെപി മുന്‍ പഞ്ചായത്ത് സെക്രട്ടറി തടത്തില്‍ വടക്കേല്‍ ദിലീപ് കുമാര്‍, ബിജെപി ബൂത്ത് പ്രസിഡന്റ് വേലന്‍ പറമ്പില്‍ ഗംഗാധരന്‍, ബിജെപി ബൂത്ത് പ്രസിഡന്റ് കൊച്ചൂപറമ്പില്‍ ബാബു, പെരുംകുന്നില്‍ ബിജു, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കക്കുളഞ്ഞിയില്‍ മോനച്ചന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 21 കുടുബങ്ങള്‍ സിപിഎമ്മിന്റെ ഭാഗമായത്.