നടി അക്ഷര ഹാസന്റെ ഫോണ്‍ ഹാക്ക് ചെയ്തു?; സ്വകാര്യചിത്രങ്ങള്‍ ചോര്‍ന്നു

single-img
5 November 2018

കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു. ‘ഷമിതാഭ്’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്താകാം ചിത്രങ്ങള്‍ ചോര്‍ത്തിയതെന്നാണ് കരുതുന്നത്. അടിവസ്ത്രമണിഞ്ഞുള്ള അക്ഷരയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇതേക്കുറിച്ച് നടിയുടെ ഭാഗത്തുനിന്നും ഇതുവരെയും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇതിന് മുമ്പ് ബിക്കിനി അണിഞ്ഞുള്ള ഫോട്ടോഷൂട്ട് നടത്തിയ താരമാണ് അക്ഷരയെന്നും അതില്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഇല്ലെന്നുമാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.

കമല്‍ഹാസന്‍ എന്ന നടന്റെ പേരിന് കളങ്കം വരുത്തിയെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ നടി ആമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ ക്രൈം സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു.

https://www.youtube.com/watch?v=j4-bXeXNZ5o