ഷക്കീലയെ ന്യായീകരിച്ച് റിച്ച ചദ്ദ

single-img
4 November 2018

നടി ഷക്കീലയുടെ ജീവിതം പറയുന്ന ചിത്രം തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഷക്കീല എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റിച്ച ഛദ്ദയാണ് നായികയായി വേഷമിടുന്നത്. പോണ്‍ താരം എന്നൊരു നടിയെ വിളിക്കുന്നത് പുരുഷാധിപത്യ ലക്ഷണമാണെന്ന് റിച്ച പറയുന്നു.

‘നിങ്ങള്‍ അവരുടെ ചിത്രങ്ങള്‍ കണ്ടിട്ട് അവരെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷാധിപത്യത്തിന്റെ ലക്ഷണമാണ്. ഷക്കീല ഒരു പോണ്‍ സ്റ്റാറല്ല, അഡള്‍ട് വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ അഭിനേത്രിയാണ്. നിങ്ങള്‍ അവരുടെ സിനിമകള്‍ കണ്ടിട്ട് അവരോട് അനാദരവ് കാണിക്കുകയാണ്.

അവരുടെ നിരവധി ചിത്രങ്ങള്‍ കണ്ടിട്ടില്ലേ, അവ പണം വാരുകയും ചെയ്തു. മാര്‍ക്കറ്റ് ഉള്ളതുകൊണ്ടായിരുന്നു ഈ ചിത്രങ്ങള്‍ വിജയിച്ചത്..’ അവര്‍ പറഞ്ഞു. പോണ്‍സ്റ്റാറായ ഷക്കീലയെ അല്ല സിനിമയില്‍ കാണിക്കുന്നത്, പകരം ആരും കാണാത്ത യാത്രയാണ് ചിത്രത്തിലെന്നും റിച്ച വ്യക്തമാക്കുന്നു. ജന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.