സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ

single-img
4 November 2018

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. മഴയിലും മലവെള്ളപ്പാച്ചിലിലും മരിച്ചവരുടെ എണ്ണം ഇരുപത് കവിഞ്ഞു. ജിദ്ദയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 28 സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതായി ജിദ്ദ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

രണ്ടു സ്ഥലങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും കടപുഴകി. 36 പേര്‍ക്കു ഷോക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. യാമ്പുവില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കുടുങ്ങിയ 12 കുടുംബങ്ങളെ രക്ഷപ്പെടുത്തിയതായും സുരക്ഷാസേന അറിയിച്ചു. മദീനയില്‍ റോഡിലേക്കു പാറക്കല്ലുകള്‍ അടര്‍ന്നുവീണതിനെ തുടര്‍ന്ന് ഏതാനും റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടു.

വിവിധ പ്രദേശങ്ങളിലെ താഴ്‌വാരങ്ങളും മറ്റും വെള്ളത്തിനടിയിലായി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അല്‍ഫഖ്‌റ പര്‍വതത്തിലേക്കുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്. അസാധാരണമായ മഴയാണ് ഒരാഴ്ചക്കിടെ രാജ്യത്തുണ്ടായത്. മലവെള്ളപ്പാച്ചിലിലൂടെ സാഹസികമായി വാഹനമോടിച്ചവരാണ് അപകടത്തില്‍ പെട്ടവരില്‍ കൂടുതലും.