സൗദിയില്‍ പ്രവാസി തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചാല്‍ 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ പിഴയും ശിക്ഷ

single-img
4 November 2018

സൗദിയില്‍ വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചാല്‍ 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍വരെ പിഴയും ശിക്ഷ ലഭിക്കുമെന്നു പബ്ലിക് പ്രോസിക്യൂഷന്‍. വിദേശ തൊഴിലാളിയെ ജോലിയില്‍ പിടിച്ചുനിര്‍ത്തുന്നതിനു ചില തൊഴിലുടമകള്‍ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയത്. തൊഴിലാളിയെ ഭീഷണിപ്പെടുത്തുക, കബളിപ്പിക്കുക, ചൂഷണം ചെയ്യുക എന്നീ കുറ്റകൃത്യങ്ങള്‍ മനുഷ്യക്കച്ചവടമായാണ് പരിഗണിക്കുകയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.