തന്നെപ്പോലെ അവിവാഹിത ജീവിതം നയിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ബാബാ രാംദേവ്; ‘രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്’

single-img
4 November 2018

തന്നെപ്പോലെ അവിവാഹിത ജീവിതം നയിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. വിവാഹം കഴിച്ച് രണ്ടിലേറെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവരുടെ വോട്ടവകാശം എടുത്തു കളയണമെന്നും രാംദേവ് ആവശ്യപ്പെട്ടു.

”രാജ്യത്ത് ഞങ്ങളെ പോലെ വിവാഹം കഴിക്കാത്തവര്‍ക്ക് പ്രത്യേക ബഹുമാനം നല്‍കണം. വിവാഹം കഴിക്കുന്നവരില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍‌ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകരുത്.” രാംദേവ് പറഞ്ഞു. രാംദേവിന്റെ വാക്കുകളെ വന്‍ കൈയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.

കുടുംബ ജീവിതം നയിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. വിവാഹം കഴിച്ചവരും കഴിക്കാത്തവരുമുണ്ട്. വിവാഹ ശേഷം കുട്ടികളുണ്ടാകുമ്പോള്‍ പിന്നീട് കുടുംബത്തിന് വേണ്ടി മാത്രമായി ജീവിതം മാറ്റിവെക്കപ്പെടുന്നു – രാംദേവ് കൂട്ടിച്ചേര്‍ത്തു