മോദിയെക്കാള്‍ വലിയ അനാക്കോണ്ട മറ്റാരാണ് ഉള്ളത്?; സിബിഐയെയും ആര്‍ബിഐയെയും മോദി വിഴുങ്ങുന്നുവെന്ന് ആന്ധ്രാ ധനമന്ത്രി

single-img
4 November 2018

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ വിഴുങ്ങുന്ന അനാക്കോണ്ടയാണെന്ന് ആന്ധ്രാപ്രദേശ് ധനമന്ത്രി യാനമാല രാമകൃഷ്ണുഡു. സിബിഐ, ആര്‍ബിഐ എന്നീ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാമര്‍ശം.

‘നരേന്ദ്രമോദിയെക്കാള്‍ വലിയ അനാക്കോണ്ട മറ്റാരാണ് ഉള്ളത്? എല്ലാത്തിനെയും മോദി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സിബിഐയെയും റിസര്‍വ്വ് ബാങ്കിനെയും വിഴുങ്ങിക്കഴിഞ്ഞു. ആന്ധ്രയിലെ ബിജെപി നേതാക്കള്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം’ – മന്ത്രി ആരോപിച്ചു.

കോണ്‍ഗ്രസുമായുള്ള ടിഡിപി ബാന്ധവത്തെ പരിഹസിക്കുന്നവരെ രാമകൃഷ്ണുഡു വിമര്‍ശിക്കുകയും ചെയ്തു. എല്ലാവരും ഭൂതകാലത്തെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്. അത് വര്‍ത്തമാനമോ ഭാവിയോ ആകില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. മൂപ്പത് വര്‍ഷത്തിലധികം നീണ്ട ശത്രുത അവസാനിപ്പിച്ചാണ് കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ ടിഡിപി തീരുമാനിച്ചത്.