ലിംഗനീതിയെന്നാല്‍ ലിംഗമുള്ളവരുടെ നീതി എന്നാണോ കവി ഉദ്ദേശിച്ചത്?; സുഗതകുമാരിക്കെതിരെ കെ.ആര്‍.മീര

single-img
4 November 2018

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ ലിംഗനീതി നടപ്പിലാകില്ലെന്ന് പറഞ്ഞ കവി സുഗതകുമാരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി കെ.ആര്‍.മീര രംഗത്തെത്തി. ലിംഗനീതി എന്ന പദത്തിലൂടെ ലിംഗമുള്ളവരുടെ നീതി എന്നാണോ കവി ഉദ്ദേശിക്കുന്നത് എന്നായിരുന്നു കെ.ആര്‍.മീരയുടെ ചോദ്യം.

കഴിഞ്ഞ ദിവസം നടന്ന ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സുഗതകുമാരി പരാമര്‍ശം നടത്തിയത്. ശബരിമലയില്‍ പ്രവേശിച്ചത് കൊണ്ട് മാത്രം സ്ത്രീകളുടെ പദവി ഉയരുമോയെന്നും അവര്‍ ചോദിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി തിടുക്കത്തില്‍ നടപ്പിലാക്കുന്നതിന് പകരം സര്‍ക്കാര്‍ എല്ലാവരുമായും ചര്‍ച്ച നടത്തി സമവായത്തിലെത്തുകയാണ് വേണ്ടത്. പരിസ്ഥിതി ലോല പ്രദേശമായ ശബരിമലയിലേക്ക് കൂടുതല്‍ പേരെ പ്രവേശിപ്പിക്കരുത്. സ്ത്രീകളും പുരുഷന്മാരും അടക്കം ആരും അവിടേക്ക് പോകരുതെന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ പറഞ്ഞിരുന്നു.