പള്ളിയിലേക്ക് വരുമ്പോള്‍ പള്ളിയിലേക്ക് വരുന്നതുപോലെ വരണം; ഫോട്ടോ എടുക്കരുത്: മമ്മൂട്ടിയുടെ വീഡിയോ വൈറല്‍

single-img
4 November 2018

വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനായി പള്ളിയിലെത്തിയ മമ്മൂട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാറില്‍ നിന്നിറങ്ങിയപ്പോള്‍ ആരാധകര്‍ ചുറ്റുംകൂടി. ഫോട്ടോ എടുക്കാനും ശ്രമിച്ചു. അപ്പോഴായിരുന്നു മമ്മൂട്ടിയുടെ ഉപദേശം.

‘പള്ളിയിലെത്തുമ്പോള്‍ ഫോട്ടോ എടുക്കരുത്. പള്ളിയിലേക്ക് വരുമ്പോള്‍ പള്ളിയില്‍ വരുന്നപോലെ തന്നെ വരണം. പ്രാര്‍ഥിക്കണം’. താരത്തിന്റെ ഈ ഉപദേശം മനസിലാക്കി ആവണം ആരാധകര്‍ പതിയെ ഫോട്ടോ എടുക്കുന്നത് നിര്‍ത്തി. താരത്തിനൊപ്പം പള്ളിയിലേക്ക് നടന്നു. ഈ വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയില്‍ അഭിനയിക്കാനാണ് മമ്മൂട്ടി കഴിഞ്ഞാഴ്ച കാസര്‍ക്കോട്ടെത്തിയത്. പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

പള്ളിയിൽ വന്നാൽ ഫോട്ടോ എടുക്കരുത് പള്ളിയിൽ വന്നാൽ പള്ളിയിൽ വരണം മമ്മൂക്ക 👏👏

Posted by Skylark Pictures Entertainment on Friday, November 2, 2018