പാന്റ്‌സ് എവിടെയെന്ന് പരിഹസിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി അമലപോള്‍

single-img
4 November 2018

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് പരിഹസിച്ച് കമന്റിട്ടാള്‍ക്ക് മറുപടി നൽകി നടി അമലാ പോൾ. ആലപ്പുഴയിൽ നിന്നുള്ള ചിത്രമാണ് അമല ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ഗുണ സിംഗര്‍ (Guna Singer) എന്നയാളുടെ കമന്റ് ഇങ്ങനെ: ”അമല, നിങ്ങളുടെ പാന്റ്‌സ് എവിടെ? എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്? ”.

കമന്റിന് അമല മറുപടി നല്‍കിയത് ഇങ്ങനെ:”എന്റെ പാന്റ്‌സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?”. അമലയുടെ കമന്റ് ലൈക്ക് ചെയ്ത് നിരവധി പേരെത്തിയിട്ടുണ്ട്. ആദ്യം പരിഹസിച്ച് കമന്റിട്ടെങ്കിലും അമലയുടെ മറുപടിക്ക് പിന്നാലെ താരത്തെ പുകഴ്ത്തി അതേയാള്‍ രംഗത്തെത്തി. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്. എന്റെ കമന്റിന് മറുപടി നല്‍കിയല്ലോ, ഒരുപാട് സന്തോഷമുണ്ടെന്നും ആരാധകന്‍ കമന്റിട്ടു.