ആലപ്പുഴയില്‍ ബസുമായി കൂട്ടിയിടിച്ച കാറിനു തീപിടിച്ച് യുവഡോക്ടര്‍ മരിച്ചു

single-img
4 November 2018

ബസുമായി കൂട്ടിയിടിച്ച കാറിനു തീപിടിച്ച് യുവഡോക്ടര്‍ മരിച്ചു. കാഴിക്കോട് വൈ.എം.സി.എ. പോക്കോട് ലക്ഷ്മി വീട്ടില്‍ ഹൗസ് നമ്പര്‍ 6/260 A യില്‍ ഡോ. പ്രസന്നകുമാറിന്റെയും ശോഭയുടേയും മകള്‍ ഡോ. പാര്‍വ്വതി (25) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ആലപ്പുഴ പള്ളാത്തുരുത്തിയിലായിരുന്നു അപകടം.

കോഴിക്കോട്ടേക്കു കല്യാണസംഘവുമായി പോവുകയായിരുന്ന സ്വകാര്യ ബസിലിടിച്ചതിനെ തുടര്‍ന്നാണു കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്നവരും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന പാര്‍വ്വതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കോഴിക്കോട് കൊണ്ടുവരും. കൂടെയുണ്ടായിരുന്ന പരിക്കേറ്റ നിതിന്‍ ബാബു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.