ഗുജറാത്തിലെ ഐക്യ പ്രതിമയില്‍ സന്ദര്‍ശകരെ അമ്പരപ്പിക്കുന്ന ലേസര്‍ ഷോ

single-img
3 November 2018

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയിലെ ലേസര്‍ ഷോ സന്ദര്‍ശകരെ അമ്പരപ്പിക്കുന്നതാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജീവിത കഥയാണ് ലേസര്‍ ഷോയില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ബാല്യവും,പഠനവും, സ്വാതന്ത്ര്യ സമരത്തില്‍ ചേര്‍ന്ന് രാജ്യത്തിനായി നല്‍കിയ സംഭാവനകളുമെല്ലാം ഇതില്‍ വര്‍ണിക്കുന്നു. 2989 കോടി രൂപ മുടക്കി നിര്‍മ്മിച്ച ‘ഐക്യ പ്രതിമ’യ്ക്ക് 182 മീറ്ററാണ് ഉയരം, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐക്യ പ്രതിമ രാജ്യത്തിനായി സമര്‍പ്പിച്ചത്.