വിവാഹം കഴിഞ്ഞ് ഏഴാംമാസം തേജ് പ്രതാപും ഐശ്വര്യ റായിയും വേർപിരിയുന്നു

single-img
3 November 2018


ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവുമായ തേജ് പ്രതാപ് യാദവ് വിവാഹമോചനത്തിന് ഒരുങ്ങുന്നു. ഭാര്യ ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ഹര്‍ജി നല്‍കിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പറ്റ്‌ന കോടതിയിലാണ് വെള്ളിയാഴ്ച ഹര്‍ജി ഫയല്‍ ചെയ്തത്.

2018 മേയ് 12ന് ആയിരുന്നു ആര്‍ജെഡി നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം. ഏതാനും നാളുകളായി ഇരുവരും പിരിയുകയാണെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ ഐശ്വര്യ രാഷട്രീയത്തില്‍ ഇറങ്ങുന്നതായും സൂചനകളുണ്ടായിരുന്നു.