“ഇനിയൊരു പ്രതിമ നിര്‍മിക്കുകയാണെങ്കില്‍ അത് കേരളത്തിലെ ഈ അമ്മയുടേതായിരിക്കണം”

single-img
3 November 2018


ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ അത് കേരളത്തില്‍ നാലാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാര്‍ത്യായനി അമ്മയുടേതാകണമെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.മൂവായിരത്തോളം കോടി മുടക്കി നിര്‍മ്മിച്ച ഗുജറാത്തിലെ വല്ലഭായി പട്ടേലിന്റെ പ്രതിമയെചൊല്ലി തര്‍ക്കം നടക്കുന്നതിനിടെയാണു എന്‍.എസ് മാധവന്റെ പ്രതികരണം.

ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ അത് കേരളത്തില്‍ നാലാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാര്‍ത്യായനി അമ്മയുടേതാകണമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഈ അമ്മയെ ഇനി നമുക്ക് അക്ഷരത്തിന്റെ അമ്മയെന്ന് വിളിക്കാം. കാര്‍ത്ത്യായനി അമ്മയുടെ നേട്ടം എല്ലാവര്‍ക്കും പ്രചോദനമാകുകയാണെന്നും എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

കേരള സാക്ഷതാ മിഷന്റെ ഭാഗമായി നടന്ന പരീക്ഷയിൽ ആലപ്പുഴ ചേപ്പാട് സ്വദേശിയായ കാര്‍ത്യായനി അമ്മ സ്വന്തമാക്കിയത് 100 ല്‍ 98 ശതമാനം മാര്‍ക്ക്.കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഗമായി നടത്തുന്ന അക്ഷരലക്ഷം സാക്ഷരതാ പാരിപാടിയുടെ ഭാഗമായി നടത്തിയ പരിപാടിയിലാണ് കാര്‍ത്യായനി അമ്മയുടെ എ പ്ലസ് പ്രകടനം.

https://twitter.com/NSMlive/status/1058246282911801344