നടന്‍ അര്‍ജുനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി ശ്രുതി ഹരിഹരന്‍ വിവാഹിതയെന്ന് റിപ്പോര്‍ട്ട്

single-img
3 November 2018

താന്‍ വിവാഹിതയാണെന്ന കാര്യം നടി ശ്രുതി ഹരിഹരന്‍ ഇതുവരെ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അര്‍ജുനെതിരെ നല്‍കിയ രേഖാമൂലമുള്ള പരാതിയിലാണ് വിവാഹിതയാണെന്ന കാര്യം ശ്രുതി അറിയിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുറച്ചുമാസങ്ങള്‍ക്കുമുന്‍പ് ശ്രുതി രഹസ്യവിവാഹം കഴിച്ചിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകളെ നിഷേധിച്ച താരം എല്ലാവരെയും അറിയിച്ച ശേഷമെ വിവാഹം കഴിക്കൂ എന്ന് പറഞ്ഞിരുന്നു. വിവാഹിതയെന്ന് അറിഞ്ഞാല്‍ അവസരങ്ങള്‍ കുറയുമെന്ന് ഭയന്നാണ് ശ്രുതി വിവരം മറച്ചുവെച്ചതെന്നാണ് ചിലരുടെ ആരോപണം.

അടുത്തിടെയാണ് നടന്‍ അര്‍ജുനെതിരെ ലൈംഗികാരോപണവുമായി ശ്രുതി രംഗത്തുവന്നത്. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിപുണന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് അര്‍ജുന്‍ മോശമായി പെരുമാറിയെന്നാണ് ശ്രുതിയുടെ പരാതി. മലയാളിയായ ശ്രുതി കന്നഡ സിനിമകളില്‍ സജീവമാണ്.