പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് വധഭീഷണി ഉണ്ടെന്ന് കെ.സുരേന്ദ്രൻ

single-img
3 November 2018

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് വധഭീഷണി ഉണ്ടെന്ന് കെ.സുരേന്ദ്രൻ. പാർട്ടി ഓഫീസിലേക്ക് ഭീഷണിക്കത്ത് വന്നിരുന്നു. ഡിജിപിക്ക് പരാതി നൽകിയിട്ടും പൊലീസ് ഇതിനെ ലാഘവത്തോടെ കാണുന്നുവെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.

ലുക്ക് ഔട്ട് നോട്ടീസ്, കോടതിയുടെ നോട്ടീസ് എന്നിവ ഇല്ലാതെ നിരപരാധികളായവരുടെ ഫോട്ടോ പ്രസിദ്ധീകരിച്ച പൊലീസ് നടപടി നിയമവിരുദ്ധമാണെന്നും പൊലീസിന്റെ കൈയ്യേറ്റം കാരണമാണ് ശിവദാസന്‍ എന്ന ഭക്തന്‍ മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.