യൂബര്‍ ഈറ്റ്‌സ് ഡെലിവറി ബോയി മോശമായി പെരുമാറി; യുവതിയുടെ പരാതിയില്‍ നടപടി

single-img
3 November 2018

കൊച്ചി: ഓണ്‍ലൈനായി ഭക്ഷണം എത്തിച്ച് നല്‍കുന്ന യൂബര്‍ ഈറ്റ്‌സ് ഡെലിവറി ബോയ് മോശമായി പെരുമാറിയെന്ന പരാതിയുമായി യുവതി രംഗത്ത്. കൊച്ചിയില്‍ താമസിക്കുന്ന ഐടി പ്രഫഷണലായ പ്രിയ എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വൈകിട്ട് 3.45നാണ് സംഭവം എന്ന് പ്രിയ പറയുന്നു, ടോട്ടൽ ബിൽ എത്രയെന്ന് ചോദിച്ചപ്പോൾ ഫോണിൽ പോണ്‍ ചിത്രം ഉയർത്തി കാട്ടുകയായിരുന്നുവെന്നും പിന്നീട് ദുരുദ്യോശത്തോടെ തന്നെ സമീപിക്കാൻ നോക്കി എന്നുമാണ് പ്രിയയുടെ പരാതി.ഇതിനെത്തുടർന്ന് യൂബർ ഈ ഡെലിവറി ഏജന്റിനെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്.സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും ഇതിനായി ഉടന്‍ പോലീസിന് പരാതി കൈമാറുമെന്നും അവർ അറിയിച്ചു.

പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഇന്ന്( 2/11/2018) ഒരു 3.45pm ന് Ubereats ഇൽ ഫുഡ് ഓഡർ ചെയ്തപ്പോൾ ഡെലിവറി ചെയ്യാൻ വന്നവനോട് എത്രയായി ടോട്ടൽ റേറ്റ് എന്ന് ചോദിച്ചപ്പോൾ ഫോൺ എടുത്ത് കാണിക്കുന്നത് ഒരു തുണ്ട്‌ വീഡിയോ പോസ് ചെയ്ത ഫോട്ടോ, പെട്ടെന്ന് എന്ത് പ്രതികരിക്കണമെന്നറിയാതെ നിന്ന് പോയി ഞാൻ. പാതി ഡോർ തുറന്ന് ഫ്ലാറ്റിനുള്ളിൽ നിന്നിരുന്ന ഞാൻ ഡോർ ക്ലോസ് ചെയ്ത് പുറത്തേക്കിറങ്ങി നിന്നു. പെട്ടെന്ന് തന്നെ അവനത് മാറ്റി ubereats app എടുത്ത് എമൗണ്ട് കാണിച്ചു. എന്റെ കയ്യിൽ 500 രൂപയേ ഉണ്ടായിരുന്നുള്ളൂ ചേഞ്ച് ഇല്ല, അവന്റെ കയ്യിലും ബാക്കി തരാൻ ഇല്ല, googlepay ഉപയോഗിച്ച് പേർ ചെയ്യാൻ ശ്രമിച്ച് നോക്കി സെർവർ ഡൗൺ. അപ്പോഴൊക്കെയുമുള്ള അവന്റെ നോട്ടത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ആദ്യം കാണിച്ചത് അബദ്ധം പറ്റിയതല്ലെന്ന് എനിക്ക് ബോധ്യമായിരുന്നു.‌ അപ്പോഴേക്കും അവൻ അല്പം കഴിഞ്ഞ് ചെയ്താൽമതി ഞാൻ വെയിറ്റ് ചെയ്യാം, ബിസി അല്ലല്ലോ എന്ന് പറഞ്ഞ് എന്റൊപ്പം ഫ്ലാറ്റിലേക്ക് കയറാൻ ശ്രമിച്ചു. പുറത്ത് വെയിറ്റ് ചെയ്താൽ മതിയെന്നും പറഞ്ഞ് ഞാൻ ഡോർ പെട്ടെന്നടച്ചു. ഫ്ലാറ്റിൽ ആണെങ്കിൽ ഞാൻ ഒറ്റയ്ക്ക്. അവനൊരു ആജാനുഭാഹു പയ്യൻ. എന്ത് ചെയ്യണമെന്നറിയാതെ എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. അപ്പോഴേക്കും അവൻ വീണ്ടും തുരുതുരാ ബെൽ അടിച്ചുകൊണ്ടിരുന്നു. രണ്ടും കല്പിച്ച് ഡ്രെസ്സ് മാറി ഞാൻ ഡോർ തുറന്ന് പെട്ടെന്ന് പുറത്തിറങ്ങി, ഡോർ ലോക്ക് ചെയ്തു. പുറത്തെവിടെയെങ്കിലും പോയി ചേഞ്ച് ആക്കാം എന്ന് പറഞ്ഞ് ഇറങ്ങി. ലിഫ്റ്റിനടുത്തെത്തിയപ്പോൾ ലിഫ്റ്റ് കയറാൻ പേടി 🙁 . ലിഫ്റ്റ് തുറന്നപ്പോഴേക്കും എന്തോ ഭാഗ്യത്തിന് അതിനകത്തൊരാൾ ഉണ്ടായിരുന്നു. അയാളുടെ കയ്യിൽ നിന്നും ചേഞ്ച് ചോദിച്ച് വാങ്ങി കൊടുത്തുവിട്ടു. ഒരു സോറി പോലും പറയാതെ, യാതൊരു ജാള്യതയുമില്ലാതെ അവൻ ഇറങ്ങിപ്പോയി. അന്നേരത്തെ പേടിയിലും അങ്കലാപ്പിലും എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. Ubereats കമ്പ്ലേന്റ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ അയാളുടെ പേര് മാത്രമല്ലാതെ മറ്റ് വിവരങ്ങൾ കാണാൻ കഴിയുന്നില്ല.

Edit at 7pm : അവനെ സസ്പെന്റ് ചെയ്തതായിട്ട് മെയിൽ വന്നിട്ടുണ്ട്. അതിന്റെ സ്ക്രീൻ ഷോട്ടും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

ഇന്ന്( 2/11/2018) ഒരു 3.45pm ന് Ubereats ഇൽ ഫുഡ് ഓഡർ ചെയ്തപ്പോൾ ഡെലിവറി ചെയ്യാൻ വന്നവനോട് എത്രയായി ടോട്ടൽ റേറ്റ് എന്ന്…

Posted by Priya Priya on Friday, November 2, 2018