വിന്‍ഡീസിനെതിരായ പരമ്പര ജയം ഹോട്ടലില്‍ ആഘോഷിച്ച് ഇന്ത്യന്‍ ടീം: വീഡിയോ

single-img
2 November 2018

വിന്‍ഡീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ മിന്നുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കാര്യവട്ടത്ത് നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. മത്സരശേഷം ടീം ഹോട്ടലില്‍ വമ്പന്‍ ആഘോഷമാണ് ഇന്ത്യന്‍ ടീമിന് ഒരുക്കിയിരുന്നത്.

ഹോട്ടല്‍ സ്റ്റാഫിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികള്‍. നായകന്‍ വിരാട് കോഹ്‌ലി, പരിശീലകന്‍ രവി ശാസ്ത്രി, രോഹിത് ശര്‍മ്മ, എംഎസ് ധോണി എന്നിങ്ങനെ ഇന്ത്യന്‍ ടീമിലെ വമ്പന്‍ താരങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഇതിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.