സ്‌കൂള്‍ അധ്യാപികയെ വെടിവെച്ച് കൊന്ന കേസ്: ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

single-img
2 November 2018

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബവാന മേഖലയില്‍ സ്‌കൂള്‍ അധ്യാപികയെ വെടിവെച്ച് കൊന്ന കേസില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. കൊല്ലപ്പെട്ട സുനിതയുടെ ഭര്‍ത്താവ് മന്‍ജീത് (38), കാമുകി ഏഞ്ചല്‍ ഗുപ്ത ഏലിയാസ് ശശിപ്രഭ(26), രാജീവ് (40) എന്നിവരാണ് പിടിയിലായത്.

ഏഞ്ചലുമായുള്ള മന്‍ജീതിന്റെ ബന്ധം എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ രജ്‌നീഷ് ഗുപ്ത വ്യക്തമാക്കി. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലായിരുന്ന സുനിതയെ രാവിലെ അജ്ഞാതര്‍ വന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു.

മൂന്ന് തവണ വെടിയേറ്റ അവര്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. സുനിതക്കും മന്‍ജീത്തിനും 16 വയസുകാരിയായ ഒരു മകളും എട്ട് വയസ്സുകാരനായ മകനുമുണ്ട്. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.