സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

single-img
2 November 2018

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. തന്റെ മലയാള സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള കാര്യം താരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. ബാക്ക്‌വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണിലിയോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്.

മലയാളത്തിലേയ്ക്കുള്ള തന്റെ ആദ്യത്തെ ചുവടുവെപ്പാണ് ഈ സിനിമയെന്ന് സണ്ണി പറയുന്നു. നേരത്തെ പല സിനിമകളും മലയാളത്തില്‍ സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും മുടങ്ങുകയായിരുന്നു. സന്തോഷ് നായരാണ് രംഗീലയുടെ സംവിധായകന്‍.

മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന ജയറാം കൈലാസ് ചിത്രം പപ്പുവിനുശേഷം ബാക്ക്‌വാട്ടര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് രംഗീല. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.