സുരേഷ് ഗോപിയെ തള്ളി ശ്രീധരൻപിള്ള

single-img
2 November 2018

ശബരിമലയിൽ കാണിക്ക ഇടരുതെന്ന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. സുരേഷ് ഗോപി പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ശബരിമല വിഷയത്തിൽ അങ്ങനെ പലരും വ്യക്തിപരമായ അഭിപ്രായം പറയുന്നുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ദേവസ്വം ബോർഡിനെ വിമർശിച്ചുകൊണ്ട് ദേവസ്വം ബോർഡിലെ അമ്പലങ്ങളിൽ കാണിക്ക വഞ്ചിയിൽ പൈസ ഇടരുതെന്ന് ആഹ്വാനം ചെയ്യുന്ന സുരേഷ് ഗോപി എംപിയുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.