വായില്‍ പടക്കം വച്ചു കത്തിച്ച ഏഴുവയസുകാരന് ദാരുണാന്ത്യം

single-img
2 November 2018

മഹാരാഷ്ട്രയിലെ ബുല്‍ദ്ധാന ജില്ലയില്‍ വ്യാഴാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്. ദീപാവലിക്ക് മുന്നോടിയായി സുഹൃത്തുക്കളുടെ കൂടെ പടക്കങ്ങള്‍ പൊട്ടിച്ച് കളിക്കുകയായിരുന്ന യാഷ് സഞ്ജയ് എന്ന കുട്ടിയാണ് മരിച്ചത്. തീകൊളുത്തിയ പടക്കം വായില്‍വെച്ച് തമാശരൂപേണ കുട്ടി കടിച്ചതാണ് അപകടത്തിന് കാരണം. പടക്കം പൊട്ടിത്തെറിച്ചതോടെ ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.