കാര്യവട്ടത്ത് ‘ധോണി റിവ്യൂ സിസ്റ്റം’ പാളി: വീഡിയോ

single-img
2 November 2018

ഡിആര്‍എസിന്റെ കാര്യത്തില്‍ നായകന്‍ കോഹ്‌ലി പോലും പലപ്പോഴും ആശ്രയിക്കുന്നത് ധോണിയേയാണ്. അംപയര്‍ക്ക് തെറ്റിയാലും ധോണിക്ക് തെറ്റില്ലെന്ന പൊതുവായ വിശ്വാസമാണ് ഇതിനു പിന്നില്‍. എന്നാല്‍ കാര്യവട്ടം ഏകദിനത്തില്‍ ഡിആര്‍എസിന്റെ കാര്യത്തില്‍ ധോണിയുടെ തീരുമാനം അമ്പേ പാളി.

വെസ്റ്റിന്‍ഡീസ് താരം ഹിറ്റ്‌മേയറെ ജഡേജ എല്‍ബിയില്‍ കുടുക്കി. എന്നാല്‍ ആദ്യം വിക്കറ്റ് വിളിക്കാന്‍ അമ്പയര്‍ തയ്യാറായില്ല. പക്ഷേ ഹിറ്റ്‌മേയറുടെ പാഡില്‍ കൊണ്ട പന്ത് ജഡേജയ്ക്ക് വിക്കറ്റാണെന്ന് ഉറപ്പായിരുന്നു. ധോണിക്ക് ഇക്കാര്യത്തില്‍ ഉറപ്പുണ്ടായില്ലെന്ന് മാത്രമല്ല റിവ്യൂ നല്‍കുന്നതില്‍ താത്പര്യവും പ്രകടിപ്പിച്ചില്ല.

എന്നാല്‍ ജഡേജയുടെ ഡിആര്‍എസ് ആവശ്യം കോഹ്‌ലി അംഗീകരിച്ചു. തുടര്‍ന്ന് തേഡ് അമ്പയര്‍ നടത്തിയ പരിശോധനയില്‍ ഹിറ്റ്‌മേയര്‍ എല്‍ബിയില്‍ കുടുങ്ങിയതാണെന്നും തെളിയുകയും ചെയ്തു.

https://twitter.com/ghanta_10/status/1057923207808933888