പ്രധാനമന്ത്രിക്ക് നന്ദി; രാജ്യത്ത് അച്ഛേ ദിൻ വന്നു കഴിഞ്ഞെന്ന് ബി.ജെ.പി.

single-img
2 November 2018

രാജ്യത്ത് അച്ഛേ ദിൻ വന്നു കഴിഞ്ഞെന്ന് ബി.ജെ.പി. ലോക ബാങ്ക് റാങ്കിങ്ങിൽ ഇന്ത്യയുടെ നിലവാരം ഉയർന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ പ്രതികരണം. ഇന്ത്യയെ പരിഷ്കരണത്തിലേക്കും പുരോഗതിയിലേക്ക് നയിച്ചതിലും പരിഷ്കരിച്ചതിലും പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായി പാർട്ടി വക്താവ് സാംബിത് പത്ര പറഞ്ഞു.

സുഗമമമായി ബിസിനസ് ചെയ്യാവുന്ന രാജ്യങ്ങളുടെ മുൻനിരയിലേക്ക് ഇന്ത്യ എത്തിയിരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തികരംഗത്ത് അച്ഛേ ദിൻ എത്തിയിരിക്കുന്നു. മോദി സർക്കാരിന്റെ വ്യക്തതയുള്ള നയങ്ങളും നിലപാടുകളും ആണ് ഈ നേട്ടത്തിന് കാരണം- അദ്ദേഹം അവകാശപ്പെട്ടു.