ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

single-img
2 November 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് സ്വദേശിയായ അപ്പു എന്നു വിളിക്കുന്ന നിജു (23), കൊല്ലം കാവനാട് സ്വദേശി വിപിന്‍ രാജു (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പുന്നപ്ര സ്വദേശിയായ 15 കാരിയെ ഇവരില്‍ ഒരാള്‍ വിവാഹം കഴിച്ച് കൊള്ളാമെന്ന് വാഗ്ദാനം നല്‍കുകയും പിന്നീട് ഇരുവരും ചേര്‍ന്ന് ഏതാനും ദിവസം മുമ്പ് തട്ടികൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പുന്നപ്ര പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിടയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.