നൂറു കോടി നല്‍കാം നായയുമായി സെക്‌സ് ചെയ്യാമോ; സാജിദ് ഖാനെതിരെ ഞെട്ടിക്കുന്ന മീ ടു ആരോപണവുമായി നടി അഹാന

single-img
2 November 2018

സംവിധായകന്‍ സാജിദ് ഖാനെതിരെ ലൈംഗികാരോപണവുമായി ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഹാന രംഗത്ത്. ‘ഒരുവര്‍ഷത്തിന് മുമ്പ് സാജിദുമായി ഒരു കൂടിക്കാഴ്ച നടന്നു. ഒരുദിവസം അയാള്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. അത്ര നല്ല വ്യക്തിയല്ലെന്ന് അറിയാമായിരുന്നു.

സാജിദ് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചില്ല പക്ഷേ തന്നെ വെര്‍ബല്‍ റേയ്പ്പിന് വിധേയയാക്കിയെന്നാണ് അഹാന കുമ്രയുടെ ആരോപണം. സലോമി ചോപ്ര അയാള്‍ക്കെതിരെ എന്താണോ എഴുതിയത്, അതാണ് അയാള്‍ എന്നോടും ചെയ്തത്. നിങ്ങള്‍ അയാളുടെ വീട്ടിലേക്ക് ചെല്ലൂ അയാളുടെ മുറിയിലേയ്ക്ക് നിങ്ങളെ ക്ഷണിക്കും, അതല്‍പം ഇരുണ്ട മുറിയാണ്. അയാള്‍ എന്താണോ കാണുന്നത് അത് നമ്മളേയും കാണിക്കും’അഹാന പറയുന്നു

അയാളുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്ന താന്‍ പ്രതികരിച്ചുവെന്നും തന്റെ അമ്മ പോലീസില്‍ ആണെന്ന് പറയുകയും ചെയ്തുവെന്നും അഹാന പറയുന്നു. ‘പക്ഷേ എന്നിട്ടും അയാള്‍ അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ നിങ്ങള്‍ക്ക് 100 കോടി നല്‍കിയാല്‍ നായയുമായി സെക്‌സ് ചെയ്യുമോയെന്ന് സാജിദ് ചോദിച്ചു’അഹാന പറഞ്ഞു.

നേരത്തെ, നടി റേച്ചല്‍ വൈറ്റ്, ബിപാഷ് ബസു, ദിയ മിര്‍സ, സഹസംവിധായക സലോനി ചോപ്ര, മാധ്യമപ്രവര്‍ത്തക കരിഷ്മ ഉപാധ്യായ് തുടങ്ങിയവരാണ് സാജിദ് ഖാനെതിരെ കടുത്ത ആരോപണവുമായി രംഗത്തു വന്നത്. ഈ ആരോപണം പുറത്തു വന്നതിനു തൊട്ടുപിന്നാലെ അക്ഷയ്കുമാര്‍ നായകനായ ഹൗസ്ഫുള്‍ 4പ്രതിസന്ധിയിലായി.

സാജിദ് ഖാനെതിരെ വിമര്‍ശനം കടുപ്പിച്ച് അക്ഷയ്കുമാര്‍ രംഗത്ത് വരികയും ചെയ്തു. ഹൗസ്ഫുളിന്റെ നിര്‍മാതാക്കളോട് ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരുന്നത് വരെ ചിത്രീകരണം നിര്‍ത്തിവെക്കണണമെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്ക് തക്കതായ ശിക്ഷ വേണമെന്നും അക്ഷയ് ആവശ്യപ്പെട്ടത് വന്‍ വാര്‍ത്തയായിരുന്നു.